സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊല്ലത്ത്, ജനുവരിയിൽ നടക്കും; ശാസ്ത്രമേള തിരുവനന്തപുരത്ത്.

62 -ാംമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലം വേദിയാകും. ജനുവരിയിലാകും കലോത്സവം നടക്കുക. കായികമേള കുന്നംകുളത്ത് ഒക്ടോബറില്‍ നടക്കും. സ്‌പെഷ്യല്‍ സ്‌കൂള്‍ മേള നവംബറില്‍ എറണാകുളത്ത് വെച്ച് നടക്കും.

ശാസ്ത്രമേള തിരുവന്തപുരത്ത് ഡിസംബറില്‍ നടത്തും. 61 -ാംമത് സ്‌കൂള്‍ കലോത്സവം കോഴിക്കോട് വെച്ചാണ് നടന്നത്. ആതിഥേയരായ കോഴിക്കോടിനായിരുന്നു കീരീടം. 938 പോയിന്‍റ് നേടിയാണ് സ്വന്തം തട്ടകത്തിൽ കോഴിക്കോട് കലാകിരീടം തിരിച്ചുപിടിച്ചത്. 20-ാം തവണയായിരുന്നു കോഴിക്കോട് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജേതാക്കളാകുന്നത്.

918 പോയിന്റ് നേടിയ കണ്ണൂരായിരുന്നു രണ്ടാമത്. 916 പോയിന്റ് നേടി പാലക്കാട് തൊട്ടുപിന്നിലെയെത്തി. തൃശൂർ, മലപ്പുറം, എറണാകുളം ജില്ലകളാണ് തൊട്ടുപിന്നിലുള്ള സ്ഥാനങ്ങൾ നേടിയത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp