സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ​ഗോപിയും, ജോർജ്‌ കുര്യനും ; കേന്ദ്രസഹമന്ത്രിമാരായി ചുമതലയേറ്റു.

കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ​ഗോപിയും, ജോർജ്‌ കുര്യനും.രാഷ്ട്രപതിഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിൽ ഇം​ഗ്ലീഷിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്തൃ. തൃശൂരിൽ വമ്പൻ വിജയമാണ് സുരേഷ് ​ഗോപിയെ മന്ത്രി പദത്തിലേക്ക് എത്തിച്ചിരിക്കുന്നത്.

ത്രികോണ മത്സരം നടന്ന തൃശൂരിൽ എൽഡിഎഫിന്റെ വി.എസ്. സുനിൽ കുമാറിനെയും യുഡിഎഫിന്റെ കെ. മുരളീധരനെയുമാണ് സുരേഷ് ​ഗോപി തോൽപിച്ചത്. മൂന്നാമൂഴത്തിലാണ് തൃശൂരിൽ സുരേഷ് ​ഗോപിക്ക് വിജയിക്കാൻ കഴിഞ്ഞത്. 2016 ഏപ്രിലിൽ രാഷ്ട്രപതി സുരേഷ് ഗോപിയെ രാജ്യസഭാംഗമായി നിയമിച്ചിരുന്നു. 2016 ഒക്ടോബറിൽ ബി ജെ പിയിൽ ചേർന്ന സുരേഷ് ഗോപി 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബി ജെ പി സ്ഥാനാർത്ഥിയായെങ്കിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്നും മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തു തന്നെയാണ് എത്തിയത്. എന്നാൽ മൂന്നാം വട്ടം വോട്ട് ചോദിച്ചിറങ്ങിയ സുരേഷ് ​ഗോപിയെ തൃശൂർ മുറുകെ പിടിച്ചു. എഴുപതിനായിരത്തിൽപരം സീറ്റുകളുടെ ഭൂരിപക്ഷത്തിനാണ് ലോക്‌സഭയിലേക്ക് സുരേഷ് ഗോപി തെരഞ്ഞെടുക്കപ്പെട്ടത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp