സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാം സെമിയില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. ഹൈദരാബാദിലെ ബാലയോഗി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കരുത്തരായ മണിപ്പൂരിനെ 5-1 സ്‌കോറില്‍ തോല്‍പ്പിച്ചാണ് കേരളം ആധികാരിക വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ ഒത്തിണക്കമുള്ള കളി കാഴ്ച്ചവെച്ച കേരളം മണിപ്പൂരിനെ വരച്ച വരയില്‍ നിര്‍ത്തി. മുഹമ്മദ് റോഷല്‍ ഹാട്രിക് നേടിയ മത്സരത്തില്‍ നസീബ് റഹ്‌മാന്‍, അജ്‌സല്‍ എന്നിവരും ഗോളുകള്‍ കണ്ടെത്തി. ആദ്യപകുതിയില്ട ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് മണിപ്പുര്‍ ഒരു ഗോള്‍ തിരിച്ചടിച്ചത്. ഡിസംബര്‍ 31-ന് നടക്കുന്ന ഫൈനലില്‍ പശ്ചിമ ബംഗാളാണ് കേരളത്തിന്റെ എതിരാളികള്‍.