സബ് ട്രഷറി കെട്ടിടം തകർന്നുവീണു

കനത്ത മഴയിൽ എറണാകുളം വടക്കൻ പറവൂരിലെ സബ് ട്രെഷറി കെട്ടിടം തകർന്നുവീണു. ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. ട്രഷറിയുടെ പ്രവർത്തനം കഴിഞ്ഞ ദിവസം നായരമ്പലത്തിലേക്ക് മാറ്റിയിരുന്നു. അതുകൊണ്ട് വലിയ നാശ നഷ്ടങ്ങൾ ഉണ്ടായില്ല. കെട്ടിടം പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്.

കെട്ടിടത്തിനു മുന്നിൽ വെള്ളക്കെട്ടും രൂക്ഷമായതോടെ ജീവനക്കാരും ഇവിടെ എത്തുന്നവരും ഭീഷണിയുടെ നിഴലിലായി. ട്രഷറി ഓഫീസർ ഉൾപ്പെടെ 17 ജീവനക്കാരുണ്ട്. കെട്ടിടത്തിനകത്തിരുന്ന് ഭയപ്പാടോടെയാണ് ഇവർ ജോലി ചെയ്‌തിരുന്നത്‌. ട്രഷറി മന്ദിരത്തിനോട്‌ ചേർന്നുനിൽക്കുന്ന തണൽമരത്തിന്റെ കൊമ്പുകൾ മഴനനഞ്ഞ് ചാഞ്ഞുവരുന്നത് മറ്റൊരു പ്രശ്നമാണ്.

കാലപ്പഴക്കമുള്ള കെട്ടിടം പൊളിച്ച്‌ പുതിയതു പണിയാൻ 2010-ൽ കച്ചേരിവളപ്പിൽ സ്ഥലം അനുവദിച്ചിരുന്നു. 2021-ൽ ഇൻക്വൽ എന്ന കമ്പനി പണി ആരംഭിച്ചെങ്കിലും കോടതി ഇടപെട്ടതിനെ തുടർന്ന് നിർമാണം തടസ്സപ്പെട്ടു. ഈ മഴക്കാലത്ത് കെട്ടിടത്തിന്റെ ചോർച്ച കൂടി പെൻഷൻ റെക്കോഡുകൾ, മുദ്രപ്പേപ്പറുകൾ, വിലപ്പെട്ട സർക്കാർ രേഖകൾ എന്നിവ നശിക്കാനിടയുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp