നവകേരള സദസിനെതിരെ പ്രതിഷേധിച്ച KSU യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച നടപടിയിൽ സമരം വ്യാപിപ്പിക്കാൻ കോൺഗ്രസ്. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നടക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാർച്ച് ഉദ്ഘാടനം ചെയ്യും.
പൊലീസിനെതിരെ കോൺഗ്രസ് സംഘടിപ്പിക്കുന്ന സംസ്ഥാന വ്യാപക പ്രതിഷേധത്തിനും ഇന്ന് തുടക്കം. സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലേക്കും പ്രതിഷേധം നടത്തും. അഞ്ച് ലക്ഷം പ്രവർത്തകർ പങ്കെടുക്കുമെന്ന് കെപിസിസി അറിയിച്ചു.
കോണ്‍ഗ്രസിന്റെ മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു, മഹിളാ കോണ്‍ഗ്രസ്, മറ്റു പോഷക സംഘടനകള്‍ എന്നിവയുടെ നേതാക്കളും പ്രവർത്തകരും ബഹുജന മാര്‍ച്ചില്‍ പങ്കെടുക്കും.
നവകേരള യാത്ര അക്രമയാത്രയാകുകയും ജനങ്ങള്‍ പൊറുതി മുട്ടുകയും ചെയ്ത സാഹചര്യത്തില്‍ അതിനെ ചെറുക്കാനുള്ള കോൺഗ്രസിന്റെ പോരാട്ടത്തിൽ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും പങ്കെടുക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അഭ്യര്‍ത്ഥിച്ചു.