സഹോദരനും സുഹൃത്തുക്കളും ചേർന്ന് സഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ഒഡീഷയിൽ സഹോദരനും സുഹൃത്തുക്കളും ചേർന്ന് സഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. യുവാവിന് സഹോദരഭാര്യയുമായുള്ള ബന്ധം പെൺകുട്ടി കണ്ടെത്തിയതാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകത്തിന് ശേഷം മൃതദേഹം വനത്തിൽ കുഴിച്ചിടുകയായിരുന്നു. സംഭവത്തിൽ മുഴുവൻ പ്രതികളും അറസ്റ്റിലായി.

ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിൽ നവംബർ മൂന്നിനാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. യുവാവിന് ഭാര്യാസഹോദരനുമായി അടുപ്പമുണ്ടെന്ന് പെൺകുട്ടി കണ്ടെത്തി. ബന്ധം അവസാനിപ്പിക്കണമെന്നും തുടർന്നാൽ മറ്റുള്ളവരെ അറിയിക്കണമെന്നും സഹോദരി യുവാവിന് മുന്നറിയിപ്പ് നൽകി. ഇതേത്തുടർന്നാണ് പ്രതി സുഹൃത്തുക്കളുമായി ചേർന്ന് കൂട്ടബലാത്സംഗം-കൊലപാതകം ആസൂത്രണം ചെയ്തത്.

25 കാരിയായ പെൺകുട്ടി നവംബർ മൂന്നിന് സിയാലി ഇല ശേഖരിക്കാൻ സമീപത്തെ വനത്തിൽ പോയിരുന്നു. ഈ സമയം യുവാവ് കൂട്ടുകാരെ കാട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുകയും, ഇവർ മദ്യലഹരിയിൽ പെൺകുട്ടിയെ മാറിമാറി പീഡിപ്പിക്കുകയുമായിരുന്നു. യുവതി എതിർത്തതോടെ കോടാലി കൊണ്ട് ആക്രമിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പെൺകുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു.

നവംബർ 6 ന് സഹോദരൻ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകുകയും പിറ്റേന്ന് അഴുകിയ മൃതദേഹം കാട്ടിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു. പോസ്റ്റ്‌മോർട്ടത്തിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. തുടർ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp