സാമൂഹിക പരിഷ്കർത്താവും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു

സാമൂഹിക പരിഷ്കർത്താവും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. തൃശ്ശൂരിലെ വസതിയിലായിരുന്നു അന്ത്യം. പകരാവൂർ മനയിൽ കൃഷ്‌ണൻ സോമയാജിപ്പാടിന്റെയും പാർവ്വതി അന്തർജ്ജനത്തിന്റെയും മകളായി 1928-ൽ പൊന്നാനിക്കടുത്ത്‌ മൂക്കുതലയിലാണ് ദേവകി നിലയങ്ങോട് ജനിച്ചത്. ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ല.

പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ പി. ചിത്രൻ നമ്പൂതിരിപ്പാടിന്റെ സഹോദരിയാണ്. 1943-ൽ ചാത്തന്നൂർ നിലയങ്ങോട്‌ മനയിലെ രവി നമ്പൂതിരിയെ വിവാഹം കഴിച്ചു. സതീശൻ, ചന്ദ്രിക, കൃഷ്‌ണൻ, ഗംഗാധരൻ, ഹരിദാസ്‌, ഗീത എന്നിവർ മക്കളാണ്. മക്കളിൽ ചന്ദ്രിക വിവാഹം കഴിച്ചിരിക്കുന്നത് മലയാളചലച്ചിത്ര സംവിധായകനും, എഴുത്തുകാരനുമായ കെ. രവീന്ദ്രനെയാണ്.

1948ൽ ലക്കിടി ചെറാമംഗലത്ത് മനക്കൽ അന്തർജ്ജനങ്ങളൂടെ കൂട്ടായ്മയിൽ നിന്നും പിറന്ന “തൊഴിൽകേന്ദ്രത്തിലേക്ക്” എന്ന നാടകത്തിന്റെ ചുക്കാൻ പിടിച്ചത് ദേവകി നിലയങ്ങോട് ആയിരുന്നു. കാലപ്പകർച്ചകൾ ,യാത്ര: കാട്ടിലും നാട്ടിലും, നഷ്‌ടബോധങ്ങളില്ലാതെ – ഒരു അന്തർജ്ജനത്തിന്റെ ആത്മകഥ, അന്തർജനം- മെമ്മറീസ് ഓഫ് നമ്പൂതിരി വുമൺ എന്നിവയാണ് പ്രധാന കൃതികൾ.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp