സാമ്പത്തിക ഇടപാടുകള്‍ വിശദീകരിക്കണം; മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് SFIO സമന്‍സ്

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് എസ്എഫ്‌ഐഒയുടെ സമന്‍സ്. എക്‌സാലോജിക് ഉടമയായ വീണ സാമ്പത്തിക ഇടപാടുകള്‍ വിശദീകരിക്കണമെന്ന് നിര്‍ദേശം. കമ്പനിയുടെ സേവനം എന്താണെന്ന് വിശദികരിക്കണമെന്നാണ് സമന്‍സ് അയച്ചിരിക്കുന്നത്. എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീണ കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനിടെയാണ് സമന്‍സ് നല്‍കിയത്.

എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടാണ് അന്വേഷണ ഏജന്‍സി സമന്‍സ് നല്‍കിയിരിക്കുന്നത്. കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ക്കൊപ്പം സമന്‍സും ഹാജരാക്കിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് കര്‍ണാടക ഹൈക്കോടതി വീണയുടെ ഹര്‍ജി പരിഗണിക്കുക.

അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിന് ആധാരമായ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നും എക്‌സാലോജിക്ക് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. കേന്ദ്ര സര്‍ക്കാറിനെയും എസ്എഫ്‌ഐഒ ഡയറക്ടറെയും എതിര്‍ കക്ഷികളാക്കിയാണ് എക്‌സാലോജിക്കിന്റെ ഹര്‍ജി. ആദായ നികുതി ഇന്‍ട്രിംസെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവും ആര്‍ഒസിയുടെ ഗുരുതര കണ്ടെത്തലുകള്‍ പുറത്തുവന്നതോടെയാണ് എസ്എഫ്‌ഐഒ അന്വേഷണം എത്തുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp