മാസപ്പടി വിവാദത്തിൽ ഉൾപ്പെട്ട സിഎംആർഎല്ലിൻ്റെ കരിമണൽ ഖനനാനുമതി റദ്ദാക്കിയത് 2023 ഡിസംബറിൽ. മാസപ്പടി വിവാദത്തിന് ശേഷമാണ് കരാർ റദ്ദാക്കിയത്. 2019 ലെ കേന്ദ്ര നിയമപ്രകാരം തന്നെ കരാർ റദ്ദാക്കാമായിരുന്നു. എന്നാൽ കരാർ റദ്ദാക്കിയത് 2023 ഡിസംബർ 18 ന്. ഉത്തരവിന്റെ പകർപ്പ് 24ന് ലഭിച്ചു.
2019 ലെ ആറ്റമിക് ധാതു ഖനനവുമായി ബന്ധപ്പെട്ട നിയമത്തിൽ കേന്ദ്രം ഭേദഗതി വരുത്തിയിരുന്നു. ഖനനം പൊതുമേഖലയിൽ മാത്രം മതിയെന്നും സ്വകാര്യ മേഖലയിൽ ഇതിന് അനുമതിയില്ലെന്നുമായിരുന്നു ഭേദഗതി. ഇതിന് പിന്നാലെ സിഎംആർഎല്ലിനുള്ള ഖനനാനുമതി സംസ്ഥാന സർക്കാരിന് റദ്ദാക്കാമായിരുന്നു. എന്നാൽ സർക്കാർ ഇത് ചെയ്തില്ല.
2023 ഓഗസ്റ്റ് മാസത്തിലാൽ മാസപ്പടി വിവാദം സംബന്ധിച്ച വിവരങ്ങൾ പുറത്തു വരുന്നത്. വിവാദം ആളിക്കത്തിയ ശേഷമാണ് സംസ്ഥാനം ഖനനാനുമതി റദ്ദാക്കിയത്. മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണങ്ങൾക്ക് ബലം നൽകുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന തെളിവുകൾ.