‘സിനിമ പരാജയപ്പെട്ടാല്‍ ഞാൻ ഉത്തരവാദിത്തം ഏറ്റെടുക്കാറുണ്ട്, വാങ്ങിയ പ്രതിഫലം തിരിച്ചു നല്‍കി’: ശിവകാര്‍ത്തികേയൻ

സാമൂഹ്യ മാധ്യമത്തിലെ ചില ഗ്രൂപ്പ് സിനിമ പരാജയപ്പെട്ടാല്‍ തന്നെ മാത്രം ആക്രമിക്കുന്നുവെന്ന് നടൻ ശിവകാർത്തികേയൻ. സിനിമ വിജയിച്ചാല്‍ എല്ലാവര്‍ക്കും അതിന്റെ ക്രഡിറ്റ് നല്‍കുന്നു. അതിനാല്‍ പ്രതിഫലം കുറച്ച് തിരിച്ചുകൊടുത്തിട്ടുണ്ടെന്നും ശിവകാർത്തികേയൻ പറഞ്ഞു. വിജയിക്കുമ്പോള്‍ ഞാൻ മാത്രമാണ് അര്‍ഹനെന്ന് പറയാറില്ല ഒരിക്കലും.പരാജയപ്പെട്ടാല്‍ ഞാൻ ഉത്തരവാദിത്തം ഏറ്റെടുക്കാറുണ്ട്. പ്രിൻസ് എന്ന ഒരു സിനിമയുടെ തിരക്കഥയില്‍ പാളിച്ചകളുണ്ടായി. തീരുമാനം എന്റേതായിരുന്നു. ഞാൻ വിജയം ആസ്വദിക്കുകയും ചെയ്യാറുണ്ട്. കാരണം പരാജയത്തിന്റെ ഉത്തരാവദിത്തം ഏറ്റെടുക്കുന്നുണ്ട്. അതിനാല്‍ വിജയം ആഘോഷിക്കാനുള്ള അവകാശം തനിക്ക് ഉണ്ടെന്നും അഭിപ്രായപ്പെടുന്നു നടൻ ശിവകാര്‍ത്തികേയൻ.തമിഴകത്തിന്റെ ശിവകാര്‍ത്തികേയൻ നായകനായി ഒടുവില്‍ വന്നതാണ് അമരൻ. അമരൻ 2024ല്‍ സര്‍പ്രൈസ് ഹിറ്റ് ചിത്രമായി മാറിയിരുന്നു. ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 334 കോടിയോളം നേടിയിരുന്നു.

മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞതായിരുന്നു ശിവകാര്‍ത്തികേയന്റെ അമരൻ. മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ എത്തിയത്. ഇന്ദു റെബേക്ക വര്‍ഗീസായി ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ നായികയായത് സായ് പല്ലവിയും എത്തി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp