അഞ്ച് പതിറ്റാണ്ടിലേറെയായി ക്രിക്കറ്റിന്റെ സമ്ബന്നമായ പാരമ്ബര്യം ആഘോഷിക്കുന്ന ഇന്ത്യാ സിമന്റ്‌സ്, നിര്‍മ്മാണത്തിലും അടിസ്ഥാന സൗകര്യങ്ങളിലുമുള്ള പ്രധാന പങ്കാളികളായ സിവില്‍ എഞ്ചിനീയര്‍മാര്‍ക്ക് മാത്രമായി ഒരു പ്രത്യേക ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.
ഇന്ത്യ സിമന്റ്‌സ് പ്രോ ലീഗ് (ഐസിപിഎല്‍) എന്ന് പേരിട്ടിരിക്കുന്ന ടൂര്‍ണമെന്റ് ഡിസംബര്‍ 17 ന് ആരംഭിക്കും. തമിഴ്‌നാട്ടില്‍ ഉടനീളമുള്ള 48 ടീമുകള്‍ വിവിധ ജില്ലാ ഗ്രൗണ്ടുകളില്‍ കളിക്കുന്ന ഐസിപിഎല്‍ കിക്ക്സ്റ്റാര്‍ട്ട് ചെയ്യും, ഫൈനല്‍ ചെന്നൈയില്‍ നടക്കും. കോയമ്ബത്തൂര്‍, സേലം, ട്രിച്ചി, മധുരൈ, വെല്ലൂര്‍, തിരുവാവൂര്‍, പുതുക്കോട്ടൈ, തിരുനെല്‍വേലി എന്നിവിടങ്ങളിലാണ് ആദ്യഘട്ട ടൂര്‍ണമെന്റ്. എട്ട് ജില്ലകളിലെ ഗ്രൗണ്ടുകളില്‍ നിന്നുള്ള വിജയികള്‍ക്കായുള്ള അവസാന ഘട്ടം (ക്വാര്‍ട്ടര്‍ ഫൈനല്‍ സെമി ഫൈനല്‍) ജനുവരി 28, 29 തീയതികളില്‍ ചെന്നൈയില്‍ നടക്കും.