കെ-റെയിലുമായി ചർച്ച നടത്താൻ പാലക്കാട്, തിരുവനന്തപുരം ഡിവിഷണൽ മാനേജർമാർക്ക് നിർദ്ദേശം. ഡിവിഷനൽ മാനേജർമാർക്ക് സതേൺ റെയിൽവേയാണ് കത്തയച്ചത്.
എത്രയും വേഗം യോഗം വിളിക്കണമെന്നും യോഗത്തിന്റെ മിനുട്ട്‌സ് സതേൺ റെയിൽവേ ആസ്ഥാനത്തേക്ക് അയക്കണമെന്നും നിർദേശത്തിൽ പറയുന്നു. സതേൺ റെയിലവേ ജനറൽ മാനേജറുടെ അംഗീകാരത്തെടെ യോഗത്തിന്റെ വിശദാംശങ്ങൾ ബോർഡിന് സമർപ്പിക്കും.