സൂപ്പർസ്റ്റാർ രജനീകാന്ത് ആശുപത്രിയിൽ

നടൻ രജനീകാന്ത് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ. ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ എത്തിയത്. ലോകേഷ് കനകരാജിന്റെ കൂലി സിനിമയുടെ ചിത്രീകരണത്തിന് ഇടയിൽ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.ആരോഗ്യനില തൃപ്തികരമാണെന്നും തുടർപരിശോധനകൾ നാളെ ആയിരിക്കുമെന്നുമാണ് വിവരം. ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി താരത്തെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കുമെന്നാണ് റിപ്പോർട്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp