കോഴിക്കോട്: കൊടുവള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ത്ത് മോഷണം നടത്തിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റിലായി. കക്കോടി ആരതി ഹൗസില്‍ നവീന്‍കൃഷ്ണ (19), പോലൂര് ഇരിങ്ങാട്ടുമീത്തല്‍ കുഞ്ഞുണ്ണി എന്ന അഭിനന്ദ് (19) എന്നിവരെയാണ് കൊടുവള്ളി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കേസില്‍ എരവന്നൂര്‍ തെക്കേടത്തുതാഴം സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ ഇതിനുമുമ്പും മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സിന്തറ്റിക് ലഹരിമരുന്നുകള്‍ സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നും ഇത് വാങ്ങുന്നതിന് പണം കണ്ടെത്താനാണ് മോഷണം നടത്തുന്നതെന്നും പിടിയിലായവര്‍ പോലീസിനോടു പറഞ്ഞു.