സ്കൂള്‍, കോളേജ് വിനോദയാത്രകള്‍ KSRTC യില്‍ ആക്കണമെന്ന് നടി രഞ്ജിനി; എന്നാല്‍ കാര്‍ ഒഴിവാക്കി യാത്ര ബസ്സില്‍ ആക്കുമോ എന്നു ആരാധകര്‍

പാലക്കാട് വടക്കഞ്ചേരിയിൽ 5 വിദ്യാർഥികൾ ഉൾപ്പെടെ 9 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ നടുക്കത്തിലാണ് കേരളം. പിന്നാലെ കർശന നടപടികളുമായി അധികൃതരും സജീവമാണ്. ഇതിനിടെ ഒരു സർക്കാരിനോട് ഒരു അപേക്ഷയുമായി രംഗത്തുവന്നിരിക്കുകയാണ് നടി രഞ്ജിനി. സ്കൂൾ, കോളജ് വിനോദയാത്രകൾ കെഎസ്ആർടിസി ബസുകളിൽ ആക്കണമെന്നാണ് താരത്തിന്റെ അഭ്യർഥന. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് നടി ഇക്കാര്യം ആവശ്യപ്പെടുന്നത്. “സർക്കാറിനോട് എനിക്ക് ഒരു അപേക്ഷയുണ്ട്. സ്കൂൾ, കോളജ്, യൂണിവേഴ്സിറ്റി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിനോദയാത്രകളും സർക്കാർ ബസുകളിൽ നടത്തണം. ഇത് അപകടങ്ങളെ തടയുകയും പ്രതിസന്ധിയിലായ നമ്മുടെ കെഎസ്ആർടിസിക്ക് അധിക വരുമാനം ഉണ്ടാവുകയും ചെയ്യും. 2018 ൽ ഉദ്ഘാടനം ചെയ്യപ്പെട്ട കെടിഡിസിയുടെ ബസ് പദ്ധതിക്ക് എന്ത് സംഭവിച്ചു?’ താരം ചോദിക്കുന്നു.

https://www.facebook.com/photo.php?fbid=653407492811048&set=a.231407705011031&type=3

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp