നവകേരള സദസ് ജനങ്ങൾ ഏറ്റെടുത്തതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സ്ത്രീകളും പ്രായമായവരുമടക്കം നവകേരള സദസ് ഏറ്റെടുത്തു. ചിലർ നവകേരള സദസ് തടസപ്പെടുത്താൻ ശ്രമിച്ചു. വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ സർക്കാർ ഹർഷീനയ്‌ക്കൊപ്പമെന്ന് മന്ത്രി വ്യക്തമാക്കി. തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്ന് ആരോഗ്യമന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.
അതേസമയം എറണാകുളത്ത് ചികിത്സയിലുള്ള മറ്റൊരു സംസ്ഥാനത്ത് നിന്നുള്ള അമ്മയുടെ നാല് മാസം പ്രായമുള്ള കുഞ്ഞിന് മുലപ്പാല്‍ നല്‍കിയ കൊച്ചി സിറ്റി പോലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥയായ എം.എ. ആര്യയെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ച് മന്ത്രി വീണാ ജോര്‍ജ്. മുലപ്പാല്‍ കുഞ്ഞിന്റെ പ്രാണനും അവകാശവുമാണ്. അമ്മയെന്ന രണ്ടക്ഷരത്തില്‍ നിറയുന്നത് സ്നേഹത്തിന്റെ കനിവാണ്.
അതിലിരമ്പുന്നത് ജീവന്റെ തുടിപ്പുകളും. എന്നാല്‍ ചില സാഹചര്യങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നിഷേധിക്കപ്പെട്ടു പോകുമ്പോള്‍ മുലപ്പാലിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുകയാണ് ആര്യ. മുലപ്പാലിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് എല്ലാ അമ്മമാരും തങ്ങളുടെ കുഞ്ഞുങ്ങളെ 6 മാസം വരെയെങ്കിലും നിര്‍ബന്ധമായും മുലയൂട്ടേണ്ടതാണ്. കുഞ്ഞും സഹോദരങ്ങളും ശിശുഭവനിലാണുള്ളത്. അമ്മയുടെ രോഗം ഭേദമായി കുട്ടികളെ ഏറ്റെടുക്കും വരെ വനിത ശിശുവികസന വകുപ്പ് സംരക്ഷിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.