സ്വകാര്യ ബസിന്റെ മുൻവാതിലിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരുക്ക്

സ്വകാര്യ ബസിന്റെ മുൻവാതിലിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരുക്ക്. കിളിമാനൂർ തട്ടത്തുമല സ്വദേശി ഷിജു (30) വിനാണ് പരുക്കേറ്റത്. കിളിമാനൂർ പഞ്ചായത്ത് ബസ് സ്റ്റാൻഡിനുള്ളിലേക്ക് ബസ് പ്രവേശിക്കുന്നതിനിടെ ചാടിയിറങ്ങിയപ്പോഴായിരുന്നു അപകടമുണ്ടായത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം നടന്നത്. യുവാവിന്റെ പുറത്തു കൂടി ബസിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp