സ്വയരക്ഷാ പരിശീലനം നടത്തി

ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് ജൻഡർ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ സെന്റ്. ഇഗ്നേഷ്യസ് സ്കൂൾ ഹാളിൽ വനിതകൾക്കായി സ്വയരക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ പത്മാകരൻ അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് ബിജു എം തോമസ് ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജലജ മണിയപ്പൻ സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എം ബഷീർ, മെമ്പർമാരായ ബീന മുകുന്ദൻ, ടി.പി രമേശൻ, എ. പി സുഭാഷ്, ഫാരിസ മുജീബ്, സുനിത സണ്ണി, ജയന്തി റാവുരാജ്, കില ഫാക്കൾട്ടി കെ. എ മുകുന്ദൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സി ഡബ്ല്യു എഫ് സവിത സാജു നന്ദി പറഞ്ഞു. ട്രെയിനർമാരായ വിഷ്ണു ശിവൻ, അഫ്ന, കല്യാണി എന്നിവർ ക്ലാസിന് നേതൃത്വം നൽകി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp