സ്വര്‍ണവിലയില്‍ നേരിയ കുറവ്; റെക്കോര്‍ഡ് കുതിപ്പില്‍ നിന്ന് ആശ്വാസം

പവന് 46,000 രൂപയ്ക്ക് തൊട്ടടുത്ത് വരെയെത്തിയ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ആശ്വാസം. ഗ്രാമിന് 20 രൂപ നിരക്കില്‍ ഇന്ന് സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം പവന് 160 രൂപ കുറഞ്ഞ് 45,760 രൂപയിലേക്കെത്തി. സ്വര്‍ണം ഗ്രാമിന് 5,720 രൂപയാണ് ഇന്നത്തെ വില. മെയ് അഞ്ചിന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയ അതേവിലയില്‍ തന്നെയാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്.

ശനിയാഴ്ചഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിയ്ക്ക് 480 രൂപ വര്‍ധിച്ചതോടെ സ്വര്‍ണം പവന് 45920 എന്ന സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുകയായിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 5740 രൂപ എന്ന നിരക്കിലായിരുന്നു അന്ന് വ്യാപാരം നടന്നിരുന്നത്. ഒക്ടോബര്‍ മാസം ഒന്നാം തീയതി 42,080 രൂപയായിരുന്നു വില. ഒക്ടോബര്‍ അഞ്ചിന് രേഖപ്പെടുത്തിയ 41,960 രൂപയാണ് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്.

സ്വര്‍ണവില വരും ദിവസങ്ങളിലും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍. സ്വര്‍ണവിലയില്‍ അടുത്ത മാസത്തോടെ 3.3 ശതമാനത്തിന്റെ വര്‍ധനയുണ്ടായേക്കുമെന്നാണ് സൂചന. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതാണ് സംസ്ഥാനത്തും സ്വര്‍ണവില കുതിക്കാന്‍ കാരണം. ഇസ്രയേല്‍-ഹമാസ് യുദ്ധപശ്ചാത്തലത്തില്‍ കൂടിയാണ് സ്വര്‍ണവില കുതിക്കുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp