സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഇന്ന് വര്‍ധിച്ചത് 600 രൂപ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. പവന് 46,760 രൂപയാണ് ഇന്നത്തെ വില. 600 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 5,845 രൂപയായി. ഇന്നലെ പവന് 160 രൂപ വര്‍ധിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ വില വര്‍ധിക്കുന്നത്.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഇനി ഉടനെ ഉയര്‍ത്തില്ലന്നും, കുറയ്ക്കാനുള്ള സാധ്യതകളാണെന്നുമുള്ള സൂചന ലഭിച്ചതാണ് സ്വര്‍ണവില കുത്തനെ ഉയരണാനുള്ള കാരണം. നവംബര്‍ 29ന് കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു വില. പവന് 46,480 രൂപയായി ആണ് വില കുതിച്ചത്. ഗ്രാമിന് 5810 രൂപയായിരുന്നു വില.

വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 82 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp