സ്വിഫ്റ്റ് ബസിൽ ജീവനക്കാർക്ക് വിശ്രമമില്ലാതെ അധിക ഡ്യൂട്ടി? എന്താണ് സത്യം, വിശദീകരണവുമായി കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ജീവനക്കാരെ വിശ്രമമില്ലാതെ അധിക ഡ്യൂട്ടി ചെയ്യിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കെഎസ്ആർടിസി.

സർവീസ് ആരംഭിച്ച് ദിവസങ്ങൾക്കകം കെഎസ്ആർടിസി – സ്വിഫ്റ്റ് സർവീസ് യാത്രക്കാർ ഏറ്റെടുത്തു. പ്രതിദിനം ഒരു ലക്ഷം രൂപയിൽ അധികം ഗജരാജ സ്ലീപ്പർ ബസുകൾക്ക് വരുമാനം ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസംവരെ യാത്രക്കാർക്ക് ഒരു പരാതി പോലും ഇല്ലാതെ അന്തർ സംസ്ഥാന സർവ്വീസുകൾ നടത്തുമ്പോഴും ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ തള്ളിക്കളയണമെന്ന് കെഎസ്ആർടിസി വ്യക്തമാക്കി.

കെഎസ്ആർടിസി – സ്വിഫ്റ്റ് രൂപീകരണം തുടങ്ങിയപ്പോൾ തന്നെ ആരംഭിച്ച തെറ്റായ പ്രചരണം ഇപ്പോഴും തുടരുന്നതായാണ് ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങളിൽ നിന്നും തെറ്റായ വാർത്തകളിൽ നിന്നും മനസിലാക്കുന്നത്. ദീർഘദൂര സർവ്വീസുകൾക്കായി 116 ബസുകളും, സിറ്റി സർക്കുലർ സർവ്വീസിനായി 25 ഇലക്ട്രിക് ബസുകളുമാണ് ഇപ്പോൾ കെഎസ്ആർടിസി – സ്വിഫ്റ്റിന് വേണ്ടി സർവ്വീസ് നടത്തുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp