സർക്കാറിന്റെ അവഗണനയിൽ പ്രതിഷേധം; സംസ്ഥാന വ്യാപകമായി റേഷൻകടകൾ ഇന്ന് അടച്ചിടും

സർക്കാറിന്റെ അവഗണനയിൽ പ്രതിഷേധിച്ച് റേഷൻ വ്യാപാരികൾ ഇന്ന് കടകളടച്ച് പ്രതിഷേധിക്കും. സംസ്ഥാന വ്യാപകമായി റേഷൻകടകൾ അടച്ചിടാനാണ് തീരുമാനം.

കിറ്റ് വിതരണത്തിൽ വ്യാപാരികൾക്ക് നൽകാനുള്ള 11 മാസത്തെ കുടിശിക നൽകുക വേദന പാക്കേജ് പരിഷ്കരിക്കുക ഈ പോസ് യന്ത്രത്തിന്റെ തകരാറുകൾ പൂർണ്ണമായും പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ലൈസൻസ് കാലോചിതമായ വർദ്ധന വരുത്തണമെന്നും സെയിൽസ്മാനെ വേദന പാക്കേജിൽ ഉൾപ്പെടുത്തണമെന്നും റേഷൻ വ്യാപാരികൾ ആവശ്യപ്പെടുന്നു.

എന്നാൽ സമരം റേഷൻ അവകാശം’ നിഷേധിക്കുന്ന തരത്തിലാകരുതെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. നിശ്ചയിച്ച സമയത്ത് കടകളിൽ നിന്നും റേഷൻ വിതരണം നടക്കാതിരുന്നാൽ റേഷൻ വ്യാപാരികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും.

കാർഡുടമകൾക്ക് റേഷൻ നിഷേധിച്ചു കൊണ്ടുള്ള പ്രതിഷേധ സമരത്തെ അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp