സ.എം ഫിലിപ്പ് ജോർജ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 25വർഷം തികയുകയാണ്.സിപിഐ എം ജില്ല കമ്മിറ്റി അംഗം,കൂത്താട്ടുകുളം ഏരിയ സെക്രട്ടറി, പഞ്ചായത്ത് പ്രസിഡന്റ്, മുൻസിപ്പൽ അഡ്വയ്സറി കമ്മിറ്റി ചെയർമാൻ, ഫാർമേഴ്സ് ബാങ്ക്പ്രസിഡന്റ് തുടങ്ങി പൊതുരംഗത്തും ഭരണ രംഗത്തും തിളങ്ങിയ ജനകീയനായ നേതാവായിരുന്നു സഖാവ്.ആദ്യകാല നേതാക്കളായ പി പി എസ്തോസ്, ഡേവിഡ് രാജൻ തുടങ്ങിയവർക്കൊപ്പം പാർട്ടിയുടെ അടിത്തറ വിപുലപ്പെടുത്തുന്നതിനും ചെത്തുതൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും ശ്രദ്ധേയമായ പങ്ക് വഹിച്ചു. കൂത്താട്ടുകുളം ഫാർമേഴ്സ് ബാങ്ക് കെട്ടിടത്തിനായുള്ള സ്ഥലം, ടാക്സി സ്റ്റാന്റ്, ബസ് സ്റ്റാന്റ് ഉൾപ്പെടെ വികസന പ്രവർത്തനങ്ങൾക്കായി ഏക്കർ കണക്കിന് സ്ഥലം പൊതു ആവശ്യത്തിനായി വാങ്ങിച്ചത് സഖാവ് ഭരണ നേതൃത്വത്തിലിരിക്കെയാണ്. ഏരിയയിൽ വിവിധ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളെ കരുപ്പിടുപ്പിക്കുന്നതിലും, മുൻ നിരയിൽ നിന്നു പ്രവർത്തിച്ചു. രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏതൊരാൾക്കും, ഏതാവശ്യത്തിനും എപ്പോഴും സമീപിക്കാൻ കഴിയുന്ന സഖാവിന്റെ ജനകീയത ഇന്നും ജനമനസുകളിലെ തിളങ്ങുന്ന ഓർമ്മയാണ്.25ാം മത് അനുസ്മരണ സമ്മേളനം ജില്ല സെക്രട്ടറി സ: സി.എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി ബി രതീഷ് അധ്യക്ഷനായി.എം ജെ ജേക്കബ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ഒ.എൻ വിജയൻ ,കെ പി സലിം ,എ ഡി ഗോപി, സി എൻ പ്രഭകുമാർ, സണ്ണി കുര്യാക്കോസ്, ലോക്കൽ സെക്രട്ടറി ഫെബീഷ് ജോർജ് എന്നിവർ സംസാരിച്ചു.