ഹാസ്യതാരം രാജു ശ്രീവാസ്തവ അന്തരിച്ചു.

ഹാസ്യനടന്‍ രാജു ശ്രീവാസ്തവ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു.

ആഗസ്റ്റ് 10നാണ് രാജു ശ്രീവാസ്തവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നെഞ്ചുവേദനയും അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. 2005ല്‍ ‘ദ ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചലഞ്ച്’ എന്ന ആദ്യ തന്റെ സ്റ്റാന്‍ഡ്അപ്പ് കോമഡി ടാലന്റ് ഹണ്ട് ഷോയിലൂടെയാണ് അദ്ദേഹം പ്രശസ്തിയിലേക്ക് ഉയര്‍ന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp