ഹിന്ദുക്കൾക്കും സന്യാസിമാർക്കുമെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് കോൺഗ്രസ് എംഎൽഎയെ അറസ്റ്റ് ചെയ്തു. എംഎൽഎ അഫ്താബ് ഉദ്ദീൻ മൊല്ലയെ അസം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഒഡീഷ ബാലസോർ ജില്ലയിലെ ജലേശ്വർ മണ്ഡലത്തിൽ നിന്നുള്ള സിറ്റിംഗ് എംഎൽഎയാണ് അഫ്താബ് ഉദ്ദീൻ മൊല്ല.
ഗുവാഹത്തിയിൽ എംഎൽഎ വസേദ് അലി ചൗധരിയുടെ വസതിയിൽ നിന്നാണ് മൊല്ലയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഐപിസി സെക്ഷൻ 295(എ)/ 153 എ(1)(ബി)/505(2) പ്രകാരം മൊല്ലയ്‌ക്കെതിരെ ദിസ്പൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. നവംബർ നാലിന് ഗോൾപാറ ജില്ലയിൽ നടന്ന പൊതുയോഗത്തിലാണ് കോൺഗ്രസ് എംഎൽഎ വിവാദ പരാമർശം നടത്തിയത്.
‘ഹിന്ദു ഉള്ളിടത്ത് തെറ്റുകളുണ്ട്. പൂജാരിമാരും സന്യാസിമാരും ബലാത്സംഗികളാണ്’ എന്നായിരുന്നു മൊല്ലയുടെ പ്രസ്താവന. നവംബർ 5 ന് അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി മൊല്ലയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.