മംഗളൂരുവില്‍ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ കോളേജ് ഹോസ്റ്റലില്‍ നിന്ന് രക്ഷപ്പെട്ടു. വികാസ് പ്രീ-യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുന്ന യശസ്വിനി, ദക്ഷത (ഇരുവരും ബെംഗളൂരു സ്വദേശി), ചിത്രദുര്‍ഗ സ്വദേശിനി സിഞ്ചന എന്നിവരെയാണ് കാണാതായത്. ഹോസ്റ്റലിന്റെ ജനല്‍ പാളികള്‍ തകര്‍ത്താണ് ഇവര്‍ രക്ഷപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
രക്ഷപ്പെട്ട വിദ്യാര്‍ഥികളുടെ കത്ത് ഹോസ്റ്റലില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഞങ്ങളോട് ക്ഷമിക്കൂ, ഞങ്ങള്‍ പോകുന്നു എന്നായിരുന്നു കുറിപ്പില്‍ എഴുതിയിരുന്നത്. സംഭവത്തിന് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല.