14 പ്ലസ് ടു ബാച്ചുകൾ മലപ്പുറം ജില്ലയിലേക്ക് മാറ്റുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: മറ്റു ജില്ലകളില്‍ അധികമുള്ള 14 പ്ലസ്‌ ടു ബാച്ചുകള്‍ മലപ്പുറം ജില്ലയിലേക്ക്‌ മാറ്റുമെന്ന്‌ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. മലപ്പുറം ജില്ലയെ അവഗണിക്കുന്നു എന്ന പ്രസ്താവനകള്‍ ആരോഗ്യകരമല്ല. എല്ലാ ജില്ലകളെയും സര്‍ക്കാര്‍ ഒരുപോലെയാണ്‌ കാണുന്നതെന്നും മന്ത്രി പറഞ്ഞു.

ലസ്‌ വണിന്‌ ആകെ 4,59,330 അപേക്ഷകളാണ്‌ ലഭിച്ചത്‌. ഗവണ്‍മെന്റ്‌, എയ്ഡഡ്‌
സ്കൂളുകളില്‍ 3,70,590 സീറ്റുകളാണുള്ളത്‌. വി.എച്ച്‌.എസ്‌.ഇയില്‍ 33,030 സീറ്റുകളുണ്ട്‌. അൺ എയ്ഡഡ്‌ മേഖലയിലെ 54,585 സീറ്റുകളടക്കം ആകെ 4,58,205 സീറ്റുകളാണുള്ളതെന്ന്‌ മന്ത്രിപറഞ്ഞു.

മലപ്പുറത്ത്‌ ആകെ 80,922 അപേക്ഷകരാണുള്ളത്‌. ഗവൺമെന്റ്‌, എയ്ഡഡ്‌ മേഖലകളിലായി 55,590 സീറ്റുകളുണ്ട്‌. അണ്‍ എയ്ഡഡ്‌ മേഖലയിൽ 11,285 സീറ്റുകളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ 2,820 സീറ്റുകളുമാണുള്ളത്‌. അൺ എയ്ഡഡില്‍ ഒരാൾ പോലും ചേരുന്നില്ലെങ്കിൽ ഇനി 22,512 സീറ്റുകളാണ്‌ വേണ്ടത്‌. അൺ എയ്ഡഡ്‌ കൂടി പരിഗണിച്ചാൽ 11,226 സീറ്റുകള്‍ മതിയാവും.

മാർജിനൽ സീറ്റ്‌ വര്‍ധനവിന്‌ പുറമേ 81 താല്‍ക്കാലിക ബാച്ചുകൾ മുഖ്യഘട്ട അലോട്ട്‌മെന്റിൽ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. കാര്‍ത്തികേയന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒരു രഹസ്യസ്വഭാവവും ഇല്ല. നിലവില്‍ റിപ്പോര്‍ട്ട്‌ പുറത്തുവിടേണ്ട ആവശ്യം ഉള്ളതായി തോന്നിയിട്ടില്ല.കാര്‍ത്തികേയന്‍ കമ്മിറ്റി സർക്കാരിന്‌ കണക്കുകൾ പഠിക്കാൻ വേണ്ടിയുള്ള സമിതിയാണെന്നും മന്ത്രി പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp