തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് തമന്ന ഭാട്യ. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ താരമായി മാറിയ തമന്ന ബോളിവുഡിലും തന്റെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു. ദിലീപ് ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് തമന്ന.
പുതിയ ഫാഷന്‍ ട്രെന്‍ഡുകള്‍ കൃത്യമായി പിന്തുടരുന്ന താരമാണ് തമന്ന. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. ഇപ്പോള്‍ ഇതാ തമന്നയുടെ പുതിയ ചിത്രം ശ്രദ്ധേയമാകുകയാണ്.
നടിയുടെ നീല ബോഡികോണ്‍ വസ്ത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ടര്‍ട്ടില്‍ നെക്കും ഓപ്പണ്‍ ബാക്കുമാണ് ഈ ഫുള്‍സ്ലീവ് വസ്ത്രത്തിന്റെ പ്രത്യേകത. വിവിധ നിറങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള എംബ്രോയ്ഡറീഡ് ഗ്രാഫിക്സാണ് വസ്ത്രത്തെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ‘HUEMN’ എന്ന ബ്രാന്‍ഡില്‍ നിന്നുള്ള ഈ വസ്ത്രത്തിന് 47,000 രൂപയാണ് വില.