36,000 അടി ഉയരത്തില്‍ ചൂടുളള ഭക്ഷണം; ഇന്‍ഫ്‌ളൈറ്റ് ഡൈനിങ് മെച്ചപ്പെടുത്തി എയര്‍ ഇന്ത്യ

ചൂടേറിയ ഭക്ഷണങ്ങളും ലഘു വിഭവങ്ങളും അടങ്ങിയ വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ ലഭ്യമാക്കാനായി അവാര്‍ഡ് ജേതാവായ ഇന്‍ ഫ്‌ളൈറ്റ് ഡൈനിങ് ബ്രാന്‍ഡ് ഗൗര്‍മെയറിനെ ഉള്‍പ്പെടുത്തുന്നതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

2023 ജൂണ്‍ 22 മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ അതിഥികള്‍ക്ക് ഗോര്‍മെയിറിന്റെ ചൂടേറിയ ഭക്ഷണങ്ങള്‍ airindiaexpress.com വഴി മുന്‍കൂട്ടി ബുക്കു ചെയ്യാം. ഉന്നത നിലവാരം പുലര്‍ത്തുന്നു എന്ന് ഉറപ്പാക്കാനായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്ത്യ, യുഎഇ, സിംഗപൂര്‍ എന്നിവിടങ്ങളിലെ മികച്ച ഫ്‌ളൈറ്റ് കിച്ചണുകളിലെ ഷെഫുമാരുമായി സഹകരിക്കുന്നുണ്ട്.

ആകാശത്തില്‍ 36,000 അടി ഉയരത്തില്‍ പോലും ചൂടുളള ഭക്ഷണം ലഭ്യമാക്കുന്ന ഗൗര്‍മയറിന്റെ സേവനങ്ങള്‍ ആസ്വദിക്കുവാന്‍ എല്ലാവരേയും ക്ഷണിക്കുന്നതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഏഷ്യ മാനേജിങ് ഡയറക്ടര്‍ അലോക് സിങ് പറഞ്ഞു.

വൈവിധ്യമാർന്ന താൽപര്യങ്ങൾ നിറവേറ്റും വിധം ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ വിപുലമായ നിരയാണ് പുതുക്കിയ ഫുഡ് ആന്റ് ബീവറേജ് മെനുവിൽ ലഭ്യമാക്കിയിട്ടുള്ളത്. വെജിറ്റേറിയൻ, പെൻററേറിയൻ, വെഗൻ, ജെയിൻ, നോൺ വെജിറ്റേറിയൻ, എഗറ്റേറിയൻ മീലുകൾ അടങ്ങിയ വിപുലമായ ശ്രേണിയാണ് ഗൗർമെയിറിലൂടെ ലഭ്യമാക്കുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp