റേഷൻ സമരത്തിനിടയിലും 60 % കുടുംബങ്ങൾക്ക് ഭക്ഷ്യ സാധനങ്ങൾ വാങ്ങാൻ കഴിഞ്ഞുവെന്ന് മന്ത്രി ജി ആർ അനിൽ. വസ്തുതകൾ റേഷൻ സമരത്തെ കൂടുതൽ പ്രകോപിപ്പിക്കും എന്നുള്ളത് കൊണ്ടാണ് കൂടുതൽ പറയാത്തത്. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സമരത്തിലേക്ക് പോകരുത്. സമരത്തെ ഭിന്നിപ്പിക്കുന്നത് സർക്കാർ രീതിയല്ല.സമരത്തിന്റെ പരിഹാരമാകുന്നത് എന്തൊക്കെയാണ് അതൊക്കെ ചെയ്യുകയാണ് സർക്കാർ രീതിയെന്നും ജി ആർ അനിൽ പറഞ്ഞു. ഭക്ഷണം ഇല്ലാതാകുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല. സമരത്തിലുറച്ചു നിൽക്കുന്ന സുഹൃത്തുക്കൾ അതിൽ നിന്നും പിന്മാറണം. വ്യാപരികളുമായുള്ള ചർച്ചയിൽ ധനമന്ത്രി അവഹേളിച്ചു എന്നത് അവരുടെ ഭാഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
ചർച്ചയാകാം എന്നും റേഷൻ വ്യാപാരികളെ അറിയിച്ചു. ജനങ്ങളെയും സർക്കാരിനെയും വിശ്വാസത്തിൽ എടുത്ത് സമരത്തിൽ നിന്നും പിന്തിരിയണം. സർക്കാരിന്റെ അവസ്ഥ അവരെ അറിയിച്ചിട്ടുണ്ട്. ജനങ്ങൾക്ക് അന്നം മുട്ടിക്കുന്ന നിലപാടിൽ നിന്നും പിന്മാറണമെന്നും ജി ആർ അനിൽ വ്യക്തമാക്കി.