ഈ വര്‍ഷത്തെ വള്ളസദ്യയുണ്ടാക്കുന്ന അടുപ്പിൽ അഗ്നി പടര്‍ന്നത് ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് പകര്‍ന്ന ദീപം, പള്ളിയോട സേവാസംഘം പ്രസിഡന്റ് മുതിര്‍ന്ന പാചക വിദഗ്ധൻ വാസുപിള്ളയാണ് അടുപ്പിലേക്ക് തീ പകര്‍ന്നത്. ഞായറാഴ്ച മുതലാണ് പ്രസിദ്ധമായ വള്ളസദ്യ തുടങ്ങിയത്. എന്‍.എസ്.എസ്. പ്രസിഡന്റ് ഡോ. എം.ശശികുമാര്‍ ഉദ്ഘാടനം ചെയ്തത്ത്. ഒക്ടോബര്‍ രണ്ടുവരെ വള്ളസദ്യ തുടരും. എല്ലാവര്‍ക്കും സയജന്യമായി പങ്കെടുക്കാവുന്ന അഷ്ടമിരോഹിണി വള്ളസദ്യ
സെപ്റ്റംബര്‍ ആറിനാണ്.ദിവസം 12 വള്ളസദ്യ വരെ നടത്തും. 44 വിഭവങ്ങള്‍ക്കു പുറമെ വഴിപാട് നടത്തുന്ന ചുണ്ടന്‍വള്ളത്തിലെത്തുന്നവര്‍ പാടി ചോദിക്കുന്ന 20
വിഭവങ്ങളുമടക്കം 64 വിഭവങ്ങളാണ് വിളമ്പുന്നത്. വള്ളസദ്യയ്ക്കും അഷ്ടമിരോഹിണി വള്ളസദ്യയ്ക്കും ഉപയോഗിക്കുന്നത്’കൃഷിവകുപ്പിന്റെയും ആറ് പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ കര്‍ഷകര്‍ ഉത്പാദിപ്പിച്ച വിഷരഹിത പച്ചക്കറികളാണ്.
ഇത്തവണ 500 വള്ളസദ്യ ഉണ്ടാകും. വള്ളസദ്യയില്‍ പങ്കെടുക്കാനായി ബജറ്റ് ടൂറിസം പദ്ധതിയിൽ കെ.എസ്.ആര്‍.ടി.സി. പ്രത്യേക സര്‍വീസ് നടത്തും. ഈ വര്‍ഷത്തെ വഞ്ചിപ്പാട്ടു സോപാനം (വഞ്ചിപ്പാട്ടു മത്സരം) ഓഗസ്റ്റ് ആറു മുതൽ 20 വരെ ക്ഷേത്രസന്നിധിയിൽനടക്കും. തിരുവോണത്തോണി ഓഗസ്റ്റ് 29-ന് എത്തും. ഉത്യട്ടാതി വള്ളംകളി സെപ്റ്റംബര്‍ രണ്ടിനു നടക്കും.