സംസ്ഥാനത്ത് കഴിഞ്ഞ ഏഴ് മാസത്തിനിടെ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടിയത് രണ്ടു ലക്ഷത്തോളം പേർ. ഏറ്റവും കൂടുതൽ ആളുകളെത്തിയത് തിരുവനന്തപുരം ജില്ലയിൽ. കോട്ടയം മെഡിക്കൽ കോളേജിൽ 5966 പേർ ചികിത്സ തേടി. പ്രതിരോധ പ്രവർത്തനങ്ങൾ വൈകിയത് ഓഗസ്റ്റ് സെപ്റ്റംബർ മാസം തെരുവ് നായ ശല്യം രൂക്ഷമാക്കി.
2022 ജനുവരു മുതൽ ജൂലായ് 22 വരെയുള്ള ആരോഗ്യവകുപ്പിന്റെ കണക്കിലാണ് രണ്ടു ലക്ഷത്തോളം പേർ തെരുവ് നായ ആക്രമണത്തിൽ ചികിത്സ തേടിയതായി പറയുന്നത്. ഈ കാലയളവിൽ തിരുവനന്തപുരം ജില്ലയിൽ 24833 പേർ ചികിത്സ തേടി. കോട്ടയം മെഡിക്കൽ കോളേജിൽ 5966 കേസുകളും തൃശൂർ മെഡിക്കൽ കോളേജിൽ 4841 കേസുകളും റിപ്പോർട്ട് ചെയ്തു. അതേസമയം ഈ കണക്കുകൾ സർക്കാരിന് മുന്നിലുണ്ടായിട്ടും കർമ്മ പദ്ധതിയെ കുറിച്ച് ആലോചിച്ചുക്കുന്നതും നടപ്പിലാക്കാൻ തീരുമാനിക്കുന്നതും ഈ അടുത്ത ദിവസങ്ങളിലാണ്. ഈ കാലതാമസം തെരുവ് നായ ആക്രമണത്തിൽ വൻ വർധനയാണ് സംസ്ഥാനത്ത് ഉണ്ടാക്കിയത്.