പിറവം ബസ്‌ സ്റ്റാന്‍ഡിനു മുന്നില്‍ ശബരിമലതീര്‍ഥാടകരെ വഴിതെറ്റിക്കാന്‍ ദിശാബോര്‍ഡ്‌

ബസ്‌ സ്റ്റാന്‍ഡിനു മുന്നിൽ ശബരിമല തീർഥാടകർക്കു വേണ്ടി സ്ഥാപിച്ച ദിശാബോര്‍ഡ്‌ വട്ടംചുറ്റിക്കുന്നു.ടയണില്‍ ഗതാഗത പരിഷ്കാരത്തിന്റെ ഭാഗമായി പൊലീസ്‌ സ്ഥാപിച്ച വണ്‍വേ ബോര്‍ഡുകള്‍ മൂലമുള്ള ദുരിതം നിലനില്‍ക്കെയാണു വട്ടം ചുറ്റിക്കുന്ന നിലയിൽ ദിവസങ്ങൾക്കു മുന്‍പു പുതിയ ബോര്‍ഡ്‌ പ്രത്യക്ഷപ്പെട്ടത്‌. പൊതുമരാമത്തു വകുപ്പ്‌ സ്ഥാപിച്ച ബോര്‍ഡിലെ ദിശാ സൂചി ശ്രദ്ധിച്ചാൽ പരിചയമില്ലാത്ത വാഹനങ്ങള്‍ ബസ്‌ സ്റ്റാന്‍ഡിനുള്ളിലേക്കാണു കയറുക.സ്ഥല സൌകര്യങ്ങളുടെ പരിമിതി മൂലം ബുദ്ധിമുട്ടുന്ന ബസ്റ്റാന്റിന്റെ ഉള്ളിലേക്കു തീര്‍ഥാടക വാഹനങ്ങൾ കയറിയാല്‍ ഗതാഗതക്കുരുക്കു രൂപപ്പെടും.നിലവിലെ തീരുമാനമനുസരിച്ചു ബസ്‌ സ്റ്റാന്‍ഡിനു മുന്നിലൂടെ കടന്നു പോകുന്ന വൺവേ റോഡിലൂടെ കരവട്ടെ കുരിശ്‌ ജംക്ഷനിലെത്തി വാഹനങ്ങള്‍ തിരിഞ്ഞു പോകണമെന്നാണു ബോര്‍ഡില്‍ വ്യക്തമാക്കുന്നത്‌.പക്ഷേ, ഇക്കാര്യം ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹന ഡ്രൈവര്‍മാരുടെ ശ്രദ്ധയിൽ പെടില്ല. കുത്തനെയുള്ള കയറ്റവും വളവും ചേരുന്ന വണ്‍വേ റോഡിലൂടെ ബസുകള്‍ ഉൾപ്പെടെ ഭാരവാഹനങ്ങളുടെ സർവീസ്‌ ക്ലേശകരമാണ്‌.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp