ഗവർണറെ പിന്തുണച്ച കെ സുധാകരന് മറുപടിയുമായി മന്ത്രി പി രാജീവ്. കെപിസിസി പ്രസിഡന്റിന്റേത് ആർഎസ്എസ് പ്രസ്താവന. വിദ്യാഭ്യാസത്തെ വർഗീയതയ്ക്ക് ഉപയോഗിക്കുമ്പോൾ കോൺഗ്രസ് കുടപിടിക്കുന്നു . കോൺഗ്രസിന്റെ സംഘപരിവാർ മുഖം കൂടുതൽ തെളിഞ്ഞുവെന്നും പി രാജീവ് വ്യക്തമാക്കി. ഗവര്‍ണര്‍ സംസ്ഥാനത്ത് ബോധപൂര്‍വം പ്രശ്നം ഉണ്ടാക്കുന്നെന്ന് മന്ത്രി പി.രാജീവ്.
ഭരണഘടന വിരുദ്ധവും നിയമവിരുദ്ധവുമായി പ്രവര്‍ത്തിക്കുന്നു. ഇക്കാര്യങ്ങള്‍ കേന്ദ്രത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് പി രാജീവ് 24നോട് പറഞ്ഞു. വണ്ടിക്ക് മുന്നിൽ ചാടുന്ന ആളെ എന്തിനാണ് പിടിച്ചുമാറ്റുന്നതാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ചോദിക്കുന്നത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാടി ചാകണമെന്നാണ് സുധാകരൻ ആഗ്രഹിക്കുന്നത്. കേരള വിരുദ്ധ മുന്നണി ആരിഫ് മുഹമ്മദ് ഖാന്റെയും വി ഡി സതീശന്റെയും നേതൃത്വത്തിൽ കേരളത്തിൽ പ്രവർത്തിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.