തെക്കൻ തമിഴ്നാട്ടിൽ പ്രളയ ദുരിതം; മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഇന്ന് പ്രളയ ബാധിത മേഖലകൾ സന്ദർശിക്കും

തെക്കൻ തമിഴ്നാട്ടിൽ പ്രളയ ദുരിതം തുടരുന്നു. തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിലാണ് പ്രതിസന്ധി രൂക്ഷം. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് പ്രളയ ബാധിത മേഖലകൾ സന്ദർശിക്കും. 

ഇന്നലെ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സ്റ്റാലിൻ കൂടി കാഴ്ച്ച നടത്തി. തമിഴ്നാട്ടിലെ സാഹചര്യം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താൻ സാധിച്ചുവെന്ന് സ്റ്റാലിൻ അറിയിച്ചു. ഡൽഹിയിൽ നിന്നും ഇന്ന് രാവിലെ പത്തരയ്ക്ക് ചെന്നെയിൽ എത്തുന്ന മുഖ്യമന്ത്രി തിരുനെൽവേലി, തൂത്തുക്കുടി ജില്ലകൾ സന്ദർശിക്കും. പ്രളയ മേഖലകളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

വെള്ളക്കെട്ടിനെ തുടർന്ന് ശ്രീവൈകുണ്ടത്ത് ട്രയിനിൽ കുടുങ്ങിയ മുഴുവൻ യാത്രക്കാരെയും ഇന്നലെ രക്ഷപ്പെടുത്തി. കനത്ത മഴയിൽ ഇതുവരെ പത്ത് പേരാണ് നാല് ജില്ലകളിലായി മരിച്ചത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp