കൊച്ചി കപ്പൽശാലയിലെ വിവരങ്ങൾ ചോർത്തി എയ്ഞ്ചൽ പായൽ എന്ന സമൂഹമാധ്യമ അക്കൗണ്ടിനു കൈമാറി; കരാർ ജീവനക്കാരൻ അറസ്റ്റിൽ

അതീവ സുരക്ഷാ മേഖലയായ കൊച്ചി കപ്പൽശാലയിലെ വിവരങ്ങൾ ചോർത്തിയ കരാർ ജീവനക്കാരൻ അറസ്റ്റിൽ. മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടനെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസെടുത്തു.

നാവികസേനയ്ക്കായി നിർമ്മാണത്തിൽ ഇരിക്കുന്ന കപ്പലിന്റെ തന്ത്ര പ്രധാന ഭാഗങ്ങളുടെ ഫോട്ടോകൾ അടക്കമാണ് ചോർത്തിയത്. എയ്ഞ്ചൽ പായൽ എന്ന സമൂഹ മാധ്യമ അക്കൗണ്ടിലേക്കാണ് വിവരങ്ങൾ ചോർത്തി നൽകിയത്. ഐഎൻഎസ് വിക്രാന്തിന്റെ ചിത്രവും അച്ചകുറ്റപ്പണിക്കായി എത്തിച്ച യുദ്ധക്കപ്പലുകളുടെ ചിത്രങ്ങളും പകർത്തി കൈമാറി.

എയ്ഞ്ചൽ പായൽ തന്നെ വിളിച്ചിരുന്നതായി ശ്രീനിഷ് മൊഴിനൽകി. ഹിന്ദിയിലാണ് സംസാരിച്ചത്. മാർച്ച് മുതൽ ഡിസംബർ 19 വരെ വിവരങ്ങൾ കൈമാറി. കപ്പൽ ശാലയിൽ എത്തിയ വിവിഐപികളുടെ ഉൾപ്പെടെ പേരുകളും കൈമാറി എന്നും ശ്രീനിഷ് മൊഴിനൽകി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp