പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ ആഞ്ഞടിച്ചു മന്ത്രി പി എ മുഹമ്മദ് റിയാസ്. മറ്റൊരാൾക്ക് പ്രതിപക്ഷ നേതാവ് ആകാനുള്ള വെറും ബുക്കിംഗ് ടവൽ മാത്രമാണ് വി.ഡി സതീശനെന്ന് അദ്ദേഹം ആരോപിച്ചു. വി ഡി സതീശന് സമാരാനുഭവമില്ല, കലാപം നടത്തിയവരെ കാറിൽ കയറ്റി കൊണ്ടു പോയ ആളാണ്.കേസെടുത്തത് ഫേസ്ബുക്കിൽ ഇട്ടു മേനി നടിക്കുന്നു. പക്വത കുറവല്ലാതെ മറ്റെന്ത് ആണത്. പ്രതിപക്ഷ നേതാവ് പക്വത കാണിക്കണമെന്ന കോൺഗ്രസ്സസിനുള്ളിലെ അഭിപ്രായം തന്നെ ശരി വെയ്ക്കുന്നതാണ് ഇപ്പോഴത്തെ പ്രതികരണമെന്നും ഇനി പ്രതിപക്ഷ നേതാവ് പറയുന്നത് കേട്ടിരിക്കില്ലെന്നും
മുഹമ്മദ് റിയാസ് പ്രതികരിച്ചു.
പ്രതിപക്ഷ നേതാവിന് പ്രമാണിത്വ മനോഭാവമാണ്. വെറും ഡയലോഗ് സതീശനായി തരം താഴ്ന്നു. പ്രതിപക്ഷ നേതാവ് പറവൂർ നിയമസഭ മണ്ഡലത്തിന്റെ പുറം ലോകം കണ്ടത് ഇപ്പോഴാണ്. ഒരാളുടെ പെട്ടിയും പിടിച്ചു നടന്നു പാലം വലിച്ചു പ്രതിപക്ഷ നേതാവായതാണ്. ഒരാളുടെ ജീവചരിത്ര പുസ്തകത്തിലെ കഥകൾ താൻ ഇവിടെ പറയുന്നില്ല. കോൺഗ്രസുകാർക്ക് തന്നെ അറിയാം. മറ്റൊരാൾക്ക് മുഖ്യമന്ത്രി ആകാനുള്ള വെറും ടവ്വൽ മാത്രമാണ് വി ഡി സതീശൻ. അച്ഛനും അമ്മയ്ക്കും തെറി വിളിക്കുന്നതാണ് പ്രതിപക്ഷ നേതാവിന്റെ നിലവാരമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും ഭീകരവാദ പ്രവർത്തകരായി മാറിയെന്ന് മന്ത്രി പി രാജീവും ആരോപിച്ചിരുന്നു.
കടലാസ് പോലും എറിയരുതെന്നുള്ളത് മാറ്റി പറയുന്നു എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മാറ്റി കൊടുത്തത് ഇരുമ്പ് വടിയും ഇരുമ്പ് ഗോലികളുമാണ് എന്നും അദ്ദേഹം 24 നോട് പ്രതികരിച്ചു.
കോൺഗ്രസ്സിന്റെ കുറ്റവിചാരണ സദസ്സിന് സ്വാഭാവിക മരണം സംഭവിച്ചു. ബഹിഷ്കരണം കോൺഗ്രസിനെ വല്ലാതെ ഒറ്റപ്പെടുത്തി. പാർട്ടിക്കുള്ളിൽ പോലും കെ.സുധാകരനും വി.ഡി സതീശനും പിന്തുണ നഷ്ടപ്പെട്ടു. സമൂഹത്തിനു മുൻപിൽ കോൺഗ്രസ്സ് നേതാക്കൾ പരിഹാസ്യരായി. കേരളം കുറച്ചു കൂടി പക്വതയുള്ള, നാടിനെ കുറിച്ച് ചിന്തിക്കുന്ന പ്രതിപക്ഷത്തെ അർഹിക്കുന്നു.
ഗവർണർ പദവിയിൽ ഇരിക്കാൻ യോഗ്യൻ അല്ലെന്നു ഇന്നലെയും അദ്ദേഹം തെളിയിച്ചു. കടിച്ചു തൂങ്ങി അധികാരത്തിൽ ഇരുന്നു നയങ്ങൾ നിശ്ചയിക്കുന്നു. ഗവർണർ സമയം കിട്ടുമ്പോൾ ഭരണഘടന വായിച്ചു പഠിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.