പന്തളം ആർഎസ്എസ് കാര്യാലയത്തിന് നേരെ ആക്രമണം; ജനൽ ചില്ലുകൾ അടിച്ചുതകർത്തു

പന്തളം ആർഎസ്എസ് കാര്യാലയത്തിന് നേരേ ആക്രമണം. പന്തളം ടൗണിന് സമീപം ഉള്ള ആർ എസ് എസ് താലൂക്ക് കാര്യാലയത്തിലെ ജനലിൽ ചില്ലുകൾ അക്രമികൾ അടിച്ചുതകർത്തു. വ്യാഴാഴ്ച രാത്രി 10.30ഓടെയായിരുന്നു ആക്രമണം. ഈ സമയം ആർഎസ്എസ് കാര്യത്തിൽ ആരുമുണ്ടായിരുന്നില്ല. കാറിലും ബൈക്കിലുമായി എത്തിയ ഒരു ആളുകളാണ് ആക്രമണം നടത്തിയതെന്ന് പരിസരവാസികൾ പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്.

പന്തളം എൻഎസ്എസ് കോളേജിൽ നടന്ന വിദ്യാർത്ഥി സംഘർഷത്തിന് പിന്നാലെ പ്രദേശത്ത് വ്യാപക ആക്രമണം നടക്കുകയാണ്. ആർഎസ്എസ് കാര്യാലയത്തിന്റെ ചില്ലുകൾ തകർത്തതിനൊപ്പം കോളജിലെ സംഘർഷത്തിൽ പ്രതിയായ എബിവിപി പ്രവർത്തകന്റെ ഏഴംകുളത്ത് വീടിന് നേരെയും ഇന്നലെ രാത്രിയോടെ ആക്രമണം നടന്നു. പന്തളം എൻഎസ്എസ് കോളജിൽ വടികളുമായി ഇരു സംഘങ്ങൾ ഏറ്റുമുട്ടുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

ഇന്നലെ രാത്രിയാണ് സംഘർഷത്തിൽ പ്രധാന പ്രതിയായ എബിവിപി പ്രവർത്തകൻ ശ്രീനാഥിന്റെ ഏഴംകുളത്തെ വീടിന് നേരെ ആക്രമണം ഉണ്ടായത്. മുളകുപൊടിഎറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ആയിരുന്നു ആക്രമണം. എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സംഘപരിവാർ ആരോപിച്ചു.പ ന്തളം എൻഎസ്എസ് കോളേജിലെ സംഘർഷത്തിൽ അംഗപരിമിതനായ വിദ്യാർത്ഥി ഉൾപ്പെടെ അഞ്ചോളം എസ്എഫ്ഐ പ്രവർത്തകർ പരിക്കേറ്റത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp