ജീവിതത്തിന്റെ ദുരിതക്കയത്തിൽ നടി ബീന കുമ്പളങ്ങി

ഒറ്റപ്പെടലിനും രോ​​ഗാവസ്ഥയ്ക്കും പുറമെ ഉറ്റവരുടെ അവ​ഗ​ണന കൂടിയായതോടെ ജീവിതത്തിന്റെ ദുരിത കയത്തിലാണ് നടി ബീന കുമ്പളങ്ങി. സഹോദരിയും ഭർത്താവും ചേർന്നുള്ള മാനസിക പീഢനം അതിരുകടന്നതോടെ ചലച്ചിത്ര സംഘടനയായ അമ്മ നിർമ്മിച്ചു നൽകിയ വീട്ടിലും താമസിക്കാനാവാത്ത അവസ്ഥയിലാണ്. ഇതോടെ അടൂർ മഹാത്മ ജനസേവന കേന്ദ്രം ബീനയെ ഏറ്റെടുത്തു.

കള്ളൻ പവിത്രനിലെ ദമയന്തിയിൽ തുടങ്ങി, പിന്നീട് കല്യാണ രാമൻ, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു തുടങ്ങി ബീന കുമ്പളങ്ങിയെ മലയാളി മനസുകളിൽ അടയാളപ്പെടുത്തിയ ചലച്ചിത്രങ്ങളേറെയാണ്. മലയാളിയെ ചിരിപ്പച്ച ആ കഥാപാത്രം ഇന്ന് ജീവിതത്തിൽ കരയുകയാണ്. 2019 ൽ സഹോദ​രൻ നൽകിയ മൂന്ന് സെന്റ് സ്ഥലത്ത് അമ്മ സംഘടന നിർമിച്ച് നൽകിയ വീട്ടിലായിരുന്നു ഇക്കാലമത്രയും താമസം.

പിന്നീട്, വീടും സ്ഥലവും എഴുതി തരണമെന്ന ആവശ്യവുമായി സഹോദരിയും ഭർത്താവും രം​ഗത്തെത്തി. മാനസിക പീഢനം തുടർക്കഥയായി, അസഹ്യമായി. ഒടുവിൽ വീടു വിട്ടിറങ്ങേണ്ടി വന്നു. ബീനയെ നടി സീമ ജി നായർ ഏറ്റെടുത്തു. ഇപ്പോൾ അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിലാണുള്ളത്. സഹോദരിയുടെ പക്കൽ നിന്ന് വീട് തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp