ബിജെപി നേതൃയോഗം ഇന്ന് ഡൽഹിയിൽ

ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ബിജെപി നേതൃയോഗം ഇന്ന് ഡൽഹിയിൽ. ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ നേതൃത്വത്തിലാണ് യോഗം. സംസ്ഥാന അധ്യക്ഷന്മാർ, ദേശീയ ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. കൂടാതെ കഴിഞ്ഞ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലവും യോഗം വിലയിരുത്തും.

ഇന്ത്യ സഖ്യത്തെ നേരിടാനുള്ള തന്ത്രങ്ങൾ യോഗത്തിൽ ആവിഷ്കരിക്കും. 300 ലധികം സീറ്റുകൾ നേടി അധികാര തുടർച്ചയാണ് ബിജെപി ലക്ഷ്യമിടുന്നത്. വനിതാ സംവരണം, കേന്ദ്ര പദ്ധതികളുടെ പ്രചാരണം, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വികസന നേട്ടങ്ങൾ എന്നിവ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചരണം ശക്തമാക്കാനാണ് തീരുമാനം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp