ഉയർന്ന തസ്തികയിലുള്ളവർ താഴ്ന്ന തസ്തികയിലേക്ക്, ഒരു ഒഴിവിൽ ഒന്നിലധികം പേർ: തദ്ദേശ ഭരണവകുപ്പിലെ സ്ഥലംമാറ്റ ഉത്തരവുകളിൽ അടിമുടി പിഴവ്

തദ്ദേശ ഭരണ വകുപ്പിലെ സ്ഥലംമാറ്റ ഉത്തരവുകളിൽ അടിമുടി പിഴവ്. ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്നവരെ താഴ്ന്ന തസ്തികയിലേക്ക് സ്ഥലം മാറ്റി. ഒരു ഒഴിവിൽ ഒന്നിലധികം പേർക്ക് നിയമനം നൽകി. ഡിസംബറിൽ അസിസ്റ്റൻ്റ് സെക്രട്ടറി ആയ ആൾക്ക് ജനുവരിയിൽ ഹെഡ് ക്ലാർക്കായാണ് സ്ഥലംമാറ്റം നൽകിയത്. സ്ഥലംമാറ്റങ്ങൾ നടത്തുന്നത് കൃത്യമായി വിവരശേഖരണം നടത്താതെയാണെന്നാണ് ആരോപണം. ജീവനക്കാർ ആശങ്കയിലാണ്. ഉത്തരവിന്റെ പകർപ്പ് 24 ന് ലഭിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp