തോട്ടറ സംസ്കൃത യു.പി.സ്കൂൾ നവതിയാഘോഷ സമാപനം 26 ന്

കൊച്ചി രാജ്യത്തെ ആദ്യത്തെ സംസ്കൃത പാഠശാലയായ തോട്ടറ സംസ്കൃത യു.പി.സ്കൂളിൻ്റെ ഒരു വർഷം നീണ്ടു നിന്ന നവതി ആഘോഷ പരിപാടികളുടെ സമാപനം ജനുവരി 26 ന് നടക്കും.അന്നേ ദിവസം രാവിലെ 9 ന് ദേശീയ പതാക ഉയർത്തും.10.30 ന് പുതിയതായി നിർമ്മിച്ച പ്രവേശന കവാട സമർപ്പണം തൃപ്പക്കുടം ഊരായ്മയോഗംരക്ഷാധികാരി പി.വി .എൻ നമ്പൂതിരിപ്പാട് നിർവഹിക്കുന്നതും ഉച്ചക്ക് 2 ന് പൂർവ്വ വിദ്യാർത്ഥി സംഗമവും തുടർന്ന് പൂർവ്വ അദ്ധ്യാപകരെ ആദരിക്കൽ, കുട്ടികൾക്ക് വിവിധ തലങ്ങളിൽ ലഭിച്ച പുരസ്ക്കാര വിതരണവും നടത്തുന്നതാണ്. വൈകീട്ട് 4.30 മുതൽ സാംസ്കാരിക സമ്മേളനം നവതി ആഘോഷ കമ്മറ്റി ചെയർമാൻ സി.ആർ.ദിലീപ് കുമാർ അധ്യക്ഷത വഹിക്കുന്ന യോഗം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ആൻ്റ് ഇ.എസ്.ഐ. കോർട്ട് ജഡ്ജ് സുനിത വിമൽ ഉൽഘാടനം നിർവഹിക്കുന്നതാണ്. യോഗത്തിൽ സ്മരണിക പ്രകാശനം എഡിറ്റർ ഇ.എൻ.ഗോപി യിൽ നിന്ന് ഏറ്റുവാങ്ങി ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ് നിർവഹിക്കും. ഉപഹാര സമർപ്പണം സ്കൂൾ മാനേജർ അഡ്വ.പി.വിജയകുമാറും പൂർവ്വ വിദ്യാർത്ഥിയായ നിഫിറഷീദ് രചിച്ച ഞങ്ങൾ ഇങ്ങനാണ് ഭായ്, എന്ന പുസ്തകത്തിൻ്റെ ഇംഗ്ലീഷ് പരിപാഷ പ്രകാശനം പ്രൊഫ.ആമ്പല്ലൂർ അപ്പുക്കുട്ടനും നിർവഹിക്കുന്നതാണ്. ഹെഡ്മിസ്ട്രസ് കെ.കെ.ബിജി റിപ്പോർട്ടും ജനറൽ കൺവീനർ എം.എസ്.ഹമീദ് കുട്ടി, ജില്ലാ പഞ്ചായത്തംഗം കെ.വി.അനിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദുസജീവ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീപത്മാകരൻ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ എം.എം.ബഷീർ, ബിനു പുത്തേ ത്ത് മ്യാലിൽ, മെമ്പർ രാജൻ.പി. തൃപ്പുണിത്തുറ ഉപജില്ല എ ഇ.ഒ.രശ്മി.കെ.ജെ, ബി.വി.എൻ.ജില്ലാ ട്രഷറർ എം.എ.അയ്യപ്പൻ മാഷ്, സ്കൂൾ രക്ഷാധികാരി ലഷ്മി നാരായണൻ, വിദ്യാലയ സമിതി പ്രസിഡണ്ട് യു.എസ്.പരമേശ്വരൻ, അരയൻ കാവ് എൽ.പി.എസ്.പ്രധാന അധ്യാപിക ലേഖ .ടി.കെ.കീച്ചേരി യു.പി.എസ്.പ്രധാന അധ്യാപിക എൽസി പി.പി.ഉമാമഹേശ്വര സ്കൂൾ ഹെഡ്മിസ്ട്രസ് രമ്യ ശ്രീവത്സൻ, വായനശാല സെക്രട്ടറി പി.എൽ.മോഹനൻ, ചിത്രാ കൾച്ചറൽ സൊസൈറ്റി പ്രസിഡണ്ട് കെ.പി.പ്രശാന്ത് കുമാർ, പ്രതിഭാ ആർട്സ് സെക്രട്ടറി ടി.കെ.കൃഷ്ണൻകുട്ടി ,പി.ടി.എ.പ്രസിഡണ്ട് ശ്രീവത്സൻ ഗോപാൽ, ഉമാമഹേശ്വര സ്കൂൾ പി.ടി.എ.പ്രസിഡണ്ട് ശ്രീകാന്ത്, കോർഡിനേറ്റർ പി കെ.ബാബു എന്നിവർ പ്രസംഗിക്കുന്നതുമാണ്.തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ, കരോക്കേ ഗാനമേള ഡാൻസ്, നൃത്തസമന്വയം,സ്റ്റേജ് ഷോ എന്നിവയും ഉണ്ടായിരിക്കും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp