അയോദ്ധ്യ : സ്വർണപാദുകം മുതല്‍ 3610 കിലോ ഭാരവും 108 അടി നീളവുമുള്ള കൂറ്റൻ ചന്ദനത്തിരി വരെ അയോധ്യയിലെത്തിയിരിക്കുന്നു.. ഞെട്ടണ്ട..!
ശ്രീലങ്കയിലെ അശോക വനത്തിലെ കല്ല്…!സീതയുടെ ജന്മസ്ഥലത്തു നിന്നുള്ള സമ്മാനങ്ങള്‍…! എന്നിങ്ങനെ സമ്മാനങ്ങളുടെ നീണ്ട നിരയാണ് അയോധ്യയിലേക്കൊഴുകുന്നത്.ശ്രീകൃഷ്ണന്റെ ഭാര്യ രുക്മിണിയുടെ മാതൃഭവനമെന്ന് വിശ്വസിക്കുന്ന മഹാരാഷ്ട്രയിലെ അമരാവതി ഗ്രാമത്തില്‍ നിന്ന് എത്തിച്ചത് 550 കിലോ ജൈവ കുങ്കുമം…..ശ്രീരാമന്റെ അനുഗ്രഹം തേടി രാജ്യത്തിനകത്തും പുറത്തു നിന്നും രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിലേക്ക് എത്തിയ സമ്മാനങ്ങളുടെ പട്ടിക നീളും.
സീതയുടെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന നേപ്പാളിലെ ജനക്പുരില്‍ നിന്ന് ആയിരം ബാസ്കറ്റുകളിലായി 3000ലേറെ സമ്മാനങ്ങളാണ് അയോദ്ധ്യയിലെത്തിച്ചത്. ജനക്പുരിലെ രാം ജാനകി ക്ഷേത്രത്തിലെ പുരോഹിതൻ രാം റോഷൻ ദാസിന്റെ നേതൃത്വത്തിലാണ് ഇവ കൊണ്ടു വന്നത്… വെള്ളി പാദുകങ്ങള്‍, സ്വർണാഭരണങ്ങള്‍, വിലകൂടിയ വസ്ത്രങ്ങള്‍ എന്നിവ മുപ്പത്തിയാറ് വാഹനങ്ങള്‍ കോണ്‍വോയി ആയി 500 കിലോമീറ്ററോളം താണ്ടിയാണ് രാമജന്മഭൂമിയില്‍ എത്തിയത്.
സീതയെ അപഹരിച്ച് കൊണ്ടുപോയി രാവണൻ ലങ്കയില്‍ പാർപ്പിച്ചതെന്ന വിശ്വസിക്കുന്ന അശോക വനത്തിലെ കല്ല് അവിടെ നിന്നുള്ള നയതന്ത്ര പ്രതിനിധി സംഘം 2021 ഒക്ടോബറില്‍ ട്രസ്റ്റിന് കൈമാറിയിരുന്നു.ഹൈദരാബാദിലെ ചല്ലാ ശ്രീനിവാസ് ശാസ്ത്രി സ്വർണത്തില്‍ പൊതിഞ്ഞ പാദുകങ്ങളാണ് വ്രതം നോറ്റ് തലച്ചുമടായി 1300 കിലോമീറ്റർ നടന്നുവന്ന് രാമന് സമ്മാനിച്ചത്. 1.2 കോടി രൂപയാണ് ചെലവ്.ഗുജറാത്ത് സൂറത്തിലെ വജ്രവ്യാപാരി കൗശിക് കക്കഡിയ രാമന് സമ്മാനിച്ചത് 5000 അമേരിക്കൻ വജ്രങ്ങളും രണ്ട് കിലോ വെള്ളിയും ഉപയോഗിച്ച് തയ്യാറാക്കിയ അത്യാഡംബര നെക്‌ലേസാണ്. രാമക്ഷേത്രത്തിന്റെ രൂപത്തിലാണിത്.
ഗുജറാത്ത് വഡോദര സ്വദേശി വിഹാ ഭർവാഡാണ് 3610 കിലോ ഭാരമുള്ള ചന്ദനത്തിരി തയ്യാറാക്കിയത്. ഒന്നരമാസം അത് അയോധ്യയെ സുഗന്ധപൂരിതമാക്കും. കിലോമീറ്ററുകളോളം അവ സൗരഭ്യം പരത്തും.ഗുജറാത്ത് വഡോദരയിലെ കർഷകൻ അരവിന്ദ് ഭായ് മംഗള്‍ഭായ് പട്ടേലാണ് കൂറ്റൻ വിളക്ക് സംഭാവന നല്‍കിയത്. 9.25 അടി പൊക്കമുള്ള വിളക്കില്‍ 851 കിലോ നെയ്യ് ഒഴിക്കാം. പഞ്ചധാതു ( സ്വർണം, വെള്ളി, ചെമ്പ്, പിച്ചള, ഇരുമ്പ്)വിൽ തീർത്തതാണിത്.2100 കിലോയുള്ള മണി ഉത്തർപ്രദേശ് ഇറ്റായില്‍ നിന്ന്.. കൂടാതെ 620 കിലോയുള്ള മണി തമിഴ്നാട്ടില്‍ നിന്നും 400 കിലോയുടെ 10 അടി ഉയരമുള്ള പൂട്ടും താക്കോലും അലിഗഡിലെ സത്യപ്രകാശ് ശർമ്മ സമ്മാനിച്ചു..
44 അടി ഉയരമുള്ള പിച്ചള കൊടിമരം അഹമ്മദാബാദില്‍ നിന്ന്അ ഞ്ചടി നീളമുള്ള അമ്പ് അഹമ്മദാബാദില്‍ നിന്ന്…സില്‍ക്ക് ബെഡ് ഷീറ്റ് തമിഴ്നാട്ടില്‍ നിന്ന്…..
എട്ട് രാജ്യങ്ങളിലെ സമയം കാണിക്കുന്ന ക്ലോക്ക് ലക്നൗവിലെ അനില്‍കുമാർ സാഹു നൽകി…..പുരസ്കാരങ്ങളാൽ സമ്പൽ സമൃദ്ധമാണ് ശ്രീരാമൻ്റെ അയോധ്യ.