കോഴിക്കോട് നല്ലളം അരീക്കാട് കെ.എസ്.ആർ.ടി ബസ് നിർത്തിയിട്ട കോഴി ലോറിയിൽ ഇടിച്ച് ഒരു മരണം. അപകടത്തിൽ അഞ്ചു പേർക്ക് പരുക്കേറ്റു. ലോറിയിലുണ്ടായിരുന്ന തൊഴിലാളി പാലക്കാട് മണ്ണാർക്കാട് സ്വദേശി ഷഫീക്കാണ് മരിച്ചത്.
തിരുവനന്തപുരത്ത് നിന്ന് മാനന്തവാടിയിലേക്ക് പോകുകയായിരുന്ന കെ.എസ്ആർടിസി സൂപ്പർ ഡീലക്‌സ് ബസാണ് ഇടിച്ചത്. പുലർച്ചെ നാലരയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ലോറിയിലുണ്ടായിരുന്ന ഇരുമ്പുപെട്ടികൾ തൊഴിലാളികളുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.
ബസ് ഡ്രൈവർക്കും യാത്രക്കാരനും പരുക്കേറ്റിട്ടുണ്ട്. ലോറിയിലെ മൂന്നുപേർക്കും പരുക്കേറ്റു. എതിരെ വന്ന ലോറി വലത്തേക്ക് വെട്ടിച്ചതാണ് അപകട കാരണമെന്ന കെ.എസ്.ആർ.ടി.സി. ഡ്രൈവറുടെ വാദം പൊലീസും ലോറി ഡ്രൈവറും തള്ളി.