പിറവം നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടി യു. ഡി.എഫ്. നറുക്കെടുപ്പിൽ ആറാം ഡിവിഷൻ അംഗം ജിൻസി രാജു വിജയിച്ചു. രാവിലെ നടന്ന ചെയ്യർപേഴസൺ തെരഞ്ഞെടുപ്പിൽ മുൻ നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പിന്റെ വോട്ട് അസാധുവായിരുന്നു. തുടർന്നാണ് നറുക്കെടുപ്പ് നടന്നത്. എൽ.ഡി. എഫ് 14, യു. ഡി.എഫ് 13 എന്നിങ്ങനെയായിരുന്നു കക്ഷിനില.