കണ്ണൂരിൽ ഗ്യാസ് ടാങ്കർ മറിഞ്ഞ് അപകടം

കണ്ണൂർ പഴയങ്ങാടി പാലത്തിൽ നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കർ മറിഞ്ഞു. പുലർച്ചെ ഒന്നരയോടെയാണ് അപകടം. വാതക ചോർച്ച ഇല്ലെന്നാണ് നിഗമനം. പഴയങ്ങാടി പയ്യന്നൂർ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

മംഗലാപുരത്ത് നിന്ന് വരികയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. വാഹനം അമിത വേഗതയിലായിരുന്നുവെന്നാണ് വിവരം. മൂന്നു വാഹനങ്ങളിൽ ഇടിച്ച ശേഷമാണ് ലോറി മറിഞ്ഞത്.

ട്രാവലറിലുണ്ടായിരുന്ന എട്ടുപേർക്ക് നിസ്സാര പരുക്കറ്റു. നിലവിൽ വാതക ചോർച്ച ഇല്ലെന്നാണ് നിഗമനം. മുൻകരുതൽ നടപടിയായി ഇതുവഴിയുള്ള വാഹന ഗതാഗതം താൽക്കാലികമായി നിരോധിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp