വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ തട്ടത്തുമലയിലാണ് സംഭവം. വീടിന് സമീപത്തെ തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. തട്ടത്തുമല സ്വദേശിനി ലീല (60) ആണ് മരിച്ചത്.

മൃതദ്ദേഹത്തിൽ വസ്ത്രം ഉണ്ടായിരുന്നില്ല. തോടിന്റെ കരയിൽ തന്നെയാണ് വീട്. വർഷങ്ങളായി ഒറ്റയ്ക്ക് കഴിയുകയായിരുന്നു. കൂലിപ്പണി ചെയ്താണ് ജീവിക്കുന്നത്. ഒരാഴ്ചയായി ജോലിക്ക് പോയിട്ടില്ലെന്ന് നാട്ടുകാർ. കിളിമാനൂർ പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.

പൊലീസ് പരിശോധനയിൽ വയോധികയുടെ വീട്ടിനകത്ത് വസ്ത്രങ്ങളും സാധനങ്ങളും മറ്റും വാരി വലിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. സമീപത്ത് ബല പ്രയോഗത്തിന്റെ ചില ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് ദുരൂഹത സംശയിക്കുന്നു. പരിശോധനയ്ക്കായി ഡോഗ് സ്ക്വാഡ് ഉടനെത്തും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp