ഫോർട്ട് കൊച്ചി: കൊച്ചി താലൂക്ക് ഓഫീസിൽ സ്ഥിരമായി പാമ്പുകൾ എത്തുന്നത് ജീവനക്കാരെയും പൊതുജനങ്ങളെയും ഒരുപോലെ ഭീഷണിയിൽ ആക്കുന്നു . കഴിഞ്ഞ മൂന്ന് മാസത്തിനിടെ അണലി ഉൾപ്പെടെ 5 പാമ്പുകളെയാണ് ഓഫീസിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയത്. വിവിധ ആവശ്യങ്ങൾക്ക് ഓഫീസിൽ എത്തുന്ന പൊതുജനം ഉപയോഗിക്കുന്ന ശുചിമുറിയിലെ ബക്കറ്റിലാണ് മലമ്പാമ്പിനെ കണ്ടെത്തിയത്. ജീവനക്കാർ കൈകഴുകുന്ന ഭാഗത്തും ടൈപ്പിസ്റ്റ് റൂമിലും അണലിയെ കണ്ടെത്തിയിരുന്നു .ഒരു തവണ പാമ്പിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. മൂന്ന് തവണ കണ്ടെത്തിയത് മലമ്പാമ്പിനെയാണ് .താലൂക്ക് ഓഫീസ് കെട്ടിടത്തിനു മുകളിൽ തന്നെയാണ് ഫോർട്ട് കൊച്ചി ആർഡി ഓഫീസും പ്രവർത്തിക്കുന്നത്. ഓഫീസ് കെട്ടിടത്തിന്റെ പിൻഭാഗം കാടുപിടിച്ച് കിടക്കുന്ന സാഹചര്യമാണ് ഇവിടെ പുതിയ ആർഡി ഓഫീസ് നിർമ്മിക്കാൻ പദ്ധതിയുണ്ടായിരുന്നു എങ്കിലും മരവിപ്പിച്ചിരിക്കുകയാണ്.