ഭിന്നശേഷിക്കാര്‍ക്കായി സംയോജിത പുനരധിവാസ ഗ്രാമങ്ങൾ ആരംഭിക്കുമെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസത്തിനായി സംസ്ഥാനത്ത്‌സംയോജിത പുനരധിവാസ ഗ്രാമങ്ങൾ ആരംഭിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഭിന്നശേഷി വിഭാഗവുമായി മുഖാമുഖം ഉദ്ഘാടനം ചെയ്യുകയായരുന്നു മുഖ്യമന്ത്രി. ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക്‌ ആവശ്യമുള്ള
എല്ലാ സേവനങ്ങളും ഒരു കേന്ദ്രത്തില്‍ ലഭ്യമാക്കുകയെന്നതാണ്‌ പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യം,വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, രക്ഷാകര്‍ത്താക്കള്‍ക്കുള്ള ക്ഷേമപദ്ധതികള്‍ തുടങ്ങിയ ഘടകങ്ങൾ ഇതില്‍ ഉള്‍പ്പെടും. ഈ പദ്ധതിയ്ക്കായി തിരുവനന്തപുരം, മലപ്പുറം, കൊല്ലം ജില്ലകളില്‍ ഭൂമി കണ്ടെത്തിയെന്നും മുഖ്യമന്തരി പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp