പേട്ടയിൽ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതിയെ ആലുവയിൽ കൊണ്ടുപോയി തെളിവെടുത്തു

പേട്ടയിൽ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം.പ്രതിയെ ആലുവയിൽ കൊണ്ടുപോയി തെളിവെടുത്തു. ഇയാൾ കൃത്യം നടത്തിയ സമയത്ത് ഉപയോഗിച്ചിരുന്ന വസ്ത്രം ജോലി ചെയ്തിരുന്ന ഹോട്ടലിൽ നിന്ന് കണ്ടെത്തി. മുണ്ടിൽനിന്ന് കുട്ടിയുടെ മുടി ഉൾപ്പെടെയുള്ള കാര്യങ്ങൾ ലഭിച്ചു. ഇത് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചു. ആൾമാറാട്ടം നടത്തി രക്ഷപ്പെടാനായിരുന്നു പ്രതിയുടെ ശ്രമം .

കൊല്ലത്തുനിന്നാണ് പ്രതിയെ അന്വേഷണ സംഘം പിടികൂടിയത്. പ്രതി മലയാളിയാണെന്നും ഉപദ്രവിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നും പൊലീസ് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ മാസം 19ന് പുലർച്ചെയാണ് സഹോദരങ്ങൾക്കൊപ്പം ഉറങ്ങുകയായിരുന്ന ബിഹാർ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടുപോയത്. 20 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ സംഭവസ്ഥലത്തുനിന്ന് 450 മീറ്റർ മാറി റെയിൽവേ ട്രാക്കിനു സമീപമുള്ള പൊന്തക്കാട്ടിലെ ഓടയിൽനിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു.

തട്ടിക്കൊണ്ടുപോകുന്നതിനിടെ കുട്ടി കരഞ്ഞതോടെ പ്രതി വായ പൊത്തിപ്പിടിച്ചുവെന്നും കുഞ്ഞിൻ്റെ ബോധം മറഞ്ഞതോടെ ഓടയിൽ ഉപേക്ഷിക്കുകയായിരുന്നു എന്നുമാണ് പുറത്തുവരുന്ന വിവരം. നേരത്തെ, കുട്ടിയുടെ കുടുംബത്തിലേക്കും അന്വേഷണം നീണ്ടിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതിയെ പിടികൂടിയതെന്നാണ് വിവരം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp